കൊച്ചി - വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കെ. എസ് യു നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച് എം പിയും എം.എല്‍ എമാരും. കാലടി പൊലീസ് സ്റ്റേഷനില്‍ കയറിയാണ് ബെന്നി ബഹനാന്‍ എം.പിയും എം എല്‍ എമാരായ റോജി എം ജോണും സനീഷ് ജോസഫും കെ എസ് യു പ്രവര്‍ത്തകരെ ലോക്കപ്പില്‍ നിന്ന് മോചിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് കാലടി ശ്രീശങ്കര കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവര്‍ത്തകരായ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാലടി പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കള്‍ പിന്നീട് കെ എസ് യു പ്രവര്‍ത്തകരെ മോചിപ്പിച്ചു കൊണ്ടു പോകുകയായിരുന്നു. വിദ്യാര്‍ത്ഥികളെ സെല്ലില്‍ നിന്നും പുറത്തിറക്കിയതില്‍ തെറ്റില്ലെന്ന് റോജി എം ജോണ്‍ എം എല്‍ എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ പ്രവ്യത്തി മറ്റുള്ളവര്‍ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ത്ഥികളോട് പോലീസ് പെരുമാറിയതെന്നും എം എല്‍ എ പറഞ്ഞു.