Sorry, you need to enable JavaScript to visit this website.

പി. ടി. ഐ നിരോധിച്ചാല്‍ പുതിയ പാര്‍ട്ടിയായി മത്സരിക്കും: ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്- തന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് (പി. ടി. ഐ) നിരോധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കുമെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പി. ടി. ഐ നിരോധിക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇമ്രാന്‍. 

മെയ് ഒന്‍പതിന് ഹൈക്കോടതിയില്‍ ഹാജരാവാനെത്തുകയായിരുന്ന ഇമ്രാന്‍ഖാനെ അറസ്റ്റു ചെയ്തതോടെ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്നാമ് പി. ടി. ഐ നിരോധിക്കാന്‍ ഭരണകൂടം നടപടി സ്വീകരിച്ചത്. 

തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും മത്സരിക്കുമെന്നും തന്നെ അയോഗ്യനാക്കി ജയിലിലടച്ചാലും തന്റെ പാര്‍ട്ടി തന്നെ വിജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇമ്രാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളില്‍ 102 പേരാണ് വിചാരണ നേരിടുന്നത്.

Latest News