Sorry, you need to enable JavaScript to visit this website.

നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്കുമായി പ്ലസ് ടു  വിദ്യാര്‍ഥി പിടിയില്‍,  ഉടമയ്ക്ക് 34,000 രൂപ പിഴ

കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥി നമ്പര്‍പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ 34,000 രൂപ പിഴ. ആലുവ സ്വദേശിയായ വാഹനത്തിന്റെ ഉടമ റോഷനാണ് ശിക്ഷ ലഭിച്ചത്.
റോഷന്റെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്കും വാഹനത്തിന്റെ ആര്‍.സി. ബുക്ക് ഒരു വര്‍ഷത്തേക്കും സസ്പെന്‍ഡ് ചെയ്തു. റോഷന്റെ വാഹനമോടിച്ച അടുത്ത ബന്ധുവായ പ്ലസ്ടു വിദ്യാര്‍ഥിക്കെതിരേ ജുവനൈല്‍ നിയമ നടപടി തുടരും.
ഏപ്രിലിലാണ് ആലുവയില്‍ വെച്ച് വിദ്യാര്‍ഥിയെ മോട്ടോര്‍ വാഹന വകുപ്പ് ബൈക്കുമായി പിടികൂടിയത്. പരിശോധനകളില്‍നിന്ന് രക്ഷപ്പെടുന്നതിനായി നമ്പര്‍പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് നിയമ നടപടികള്‍ക്കായി കോടതിക്ക് കൈമാറി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വാഹനത്തിന്റെ ഉടമയായ റോഷന് 30,000 രൂപയാണ് പിഴ വിധിച്ചത്. നമ്പര്‍പ്ലേറ്റ് ഇല്ലാത്തതിനാല്‍ 2000 രൂപയും കണ്ണാടി, ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇല്ലാത്തതിനാല്‍ 500 രൂപ വീതവും സാരിഗാര്‍ഡ് ഊരിമാറ്റിയതിന് 1000 രൂപയുമാണ് പിഴ.

Latest News