സെമിനാറിലേക്ക്  കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത്  സംസ്ഥാന നേതൃത്വത്തോട് ചോദിക്കൂ-യെച്ചൂരി

തിരുവനന്തപുരം- ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകീകൃത സിവില്‍ കോഡ് തുല്യത കൊണ്ടുവരില്ലെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. കോണ്‍ഗ്രസിനെ സിപിഐഎം നടത്തുന്ന സെമിനാറിലേക്ക് ക്ഷണിക്കാത്തതിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണം. ദേശീയ തലത്തിലെ പ്രതിഷേധത്തെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ചേര്‍ത്തുള്ള പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡില്‍ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാര്‍ ഇന്ന് നടക്കും. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സീതാറാം യെച്ചൂരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 15,000 പേര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടല്‍.

Latest News