വിമാനത്തില്‍ മര്‍ദ വ്യതിയാനം; നിരവധി യാത്രക്കാര്‍ അവശരായി

ഡബ്ലിന്‍- കാബിനുള്ളിലെ മര്‍ദ വ്യതിയാനത്തെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട 30 റയാന്‍ എയര്‍ യാതക്കാരെ ജര്‍മനയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൊയേഷ്യയിലേക്കുള്ള വിമാനത്തിലാണ് കാബന്‍ പ്രഷര്‍ നഷ്ടപ്പെട്ടത്. ഡബ്ലിനില്‍നിന്ന് സദറിലേക്കുള്ള വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. ഓക്‌സിജന്‍ മാസ്‌കുകള്‍ നല്‍കിയിരുന്നു. വിമാനം 8000 മീറ്റര്‍ ഏഴ് മിനിറ്റു കൊണ്ട് താഴ്ന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യാത്രക്കാരില്‍ പലരുടെയും മൂക്കില്‍നിന്ന് രക്തം വന്നു.
സാധാരണ നിലയിലാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നം കുറച്ചുപേര്‍ക്ക് മുന്‍കരുതലെന്ന നിലയിലുള്ള ചികിത്സ മാത്രമാണ് നല്‍കിയതെന്ന് റയാന്‍എയര്‍ അറിയിച്ചു. 189 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ 33 പേരാണ് ആശുപത്രിയിലെത്തിച്ചത്. ചിലര്‍ യാത്ര തുടരാന്‍ തയാറായില്ലെന്ന് ജര്‍മന്‍ പോലീസ് പറഞ്ഞു. ഒരു നവജാത ശിശുവടക്കമുള്ള കുഞ്ഞുങ്ങള്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും 15 മിനിറ്റോളം എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമുണ്ടായിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

 

Latest News