Sorry, you need to enable JavaScript to visit this website.

സൂര്യനും കഅ്ബാലയവും നാളെ നേർ ലംബത്തിൽ; നിഴൽ നോക്കി കഅ്ബയുടെ ദിശയറിയാം

മക്ക- നാളെ ഉച്ചയ്ക്ക് സൂര്യനും വിശുദ്ധ കഅ്ബാലയവും നേർ ലംബത്തിൽ വരും. ഈ വർഷം ഇത്തരത്തിൽ പെട്ട രണ്ടാമത്തെയും അവാസനത്തെയും പ്രതിഭാസമാണിത്. നാളെ ഉച്ചയ്ക്ക് ദുഹ്ർ ബാങ്ക് സമയത്ത് 12.26: 44 ന് ആണ് വിശുദ്ധ കഅ്ബാലയത്തിനു നേർ മുകളിൽ സൂര്യൻ വരിക. ഈ സമയത്ത് കഅ്ബാലയത്തിന് നിഴലുണ്ടാകില്ല. 
മക്കയിൽ നിന്ന് ദൂരെയുള്ള അറബ്, മുസ് ലിം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും നിവാസികൾക്ക് ഈ സമയത്ത് ഖിബ് ലയുടെ ദിശ കൃത്യമായി എളുപ്പത്തിൽ നിർണയിക്കാൻ സാധിക്കും. ഈ സമയത്ത് വടിയോ ദണ്ഡോ മറ്റോ നേർ ലംബമായി നിർത്തിയാലുണ്ടാകുന്ന നിഴലിന്റെ നേർ എതിർദിശയിലാകും ഖിബ് ലയും മക്കയും. അടുത്ത കൊല്ലം മെയ് മാസത്തിലാണ് ഈ പ്രതിഭാസം ഇനി ആവർത്തിക്കുക. 

Tags

Latest News