Sorry, you need to enable JavaScript to visit this website.

സ്ത്രീധനമായി പറഞ്ഞ കാർ കണ്ടില്ല; നിക്കാഹ് കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ തലാഖ് ചൊല്ലിയെന്ന് കേസ്

ആഗ്ര- സ്ത്രീധനത്തിൽ ഒരു കാർ കുറഞ്ഞതിനെ തുടർന്ന് നിക്കാഹ് ചടങ്ങ് കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ വധുവിനെ വിവാഹ മോചനം ചെയ്തായി കേസ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.  തൽക്ഷണ മുത്തലാഖ് ചൊല്ലിയെന്ന് ആരോപിച്ച് ആഗ്ര സ്വദേശിക്കെതിരെ  പോലീസ്  കേസ് ഫയൽ ചെയ്തു.  സ്ത്രീധനമായി പറഞ്ഞിരുന്ന കാർ കാണാതായതിനെ  തുടർന്ന് വരൻ തലാഖ് ചൊല്ലി മടങ്ങുകയായിരുന്നു. 

തന്റെ രണ്ട് സഹോദരിമാരായ ഡോളിയും ഗൗരിയും ഒരേ ദിവസമാണ് ആഗ്രയിലെ ഫത്തേഹാബാദ് റോഡിലെ വിവാഹ ഹാളിൽ വെച്ച് വിവാഹിതരായതെന്ന് വധുവിന്റെ സഹോദരൻ കമ്രാൻ വാസി പറഞ്ഞു. നിക്കാഹ് ചടങ്ങിന് ശേഷം ഗൗരിയുടെ ഭർത്താവും ബന്ധുക്കളും പോയി. എന്നാൽ ഡോളിയുടെ വരൻ മുഹഹമ്മദ് ആസിഫ് സ്ത്രീധനത്തിൽ കാർ കാണാത്തതിനെ ചോദ്യം ചെയ്തു. സ്ത്രീധനത്തിലെ മറ്റ് കാര്യങ്ങൾക്ക് പുറമെ ഡോളിയുടെ മാതാപിതാക്കൾ ആസിഫിന് ഒരു കാർ വാഗ്ദാനം ചെയ്തിരുന്നു. അപ്പോൾ തന്നെ കാർ വാങ്ങി നൽകണമെന്നും അല്ലെങ്കിൽ പകരം അഞ്ച് ലക്ഷം രൂപ നൽകണമെന്നും ഡോളിയുടെ കുടുംബം ആവശ്യപ്പെട്ടു. ഉടൻ തന്നെ  കാറോ പണമോ ഏർപ്പാടാക്കാൻ കഴിയില്ലെന്ന് ഡോളിയുടെ വീട്ടുകാർ പറഞ്ഞപ്പോൾ മുത്തലാഖ് ചൊല്ലി ആസിഫ് കുടുംബത്തോടൊപ്പം വിവാഹ വേദി വിട്ടു.

Latest News