കല്‍പ്പറ്റ- വയനാട്ടില്‍ മകളുമായി പുഴയില്‍ ചാടിയ യുവതി മരിച്ചു. നാലു മാസം ഗര്‍ഭിണിയായ ദര്‍ശന (32) ആണ് മരിച്ചത്. അഞ്ചു വയസ്സുള്ള കുട്ടിയായ ദക്ഷയുമായി വിഷം കഴിച്ച ശേഷം യുവതി പുഴയില്‍ ചാടുകയായിരുന്നു.
വെണ്ണിയോടാണ് സംഭവം. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉടന്‍ യുവതിയെ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായിട്ടില്ല. പുഴയിലേക്ക് ചാടാന്‍ എന്താണ് കാരണം എന്ന് വ്യക്തമല്ല. വെണ്ണിയോട് സ്വദേശി അനന്തഗിരിയില്‍ ഓംപ്രകാശാണ് ദര്‍ശനയുടെ ഭര്‍ത്താവ്.