തട്ടിക്കൊണ്ടുപോയ 18കാരിയെ പീഡിപ്പിച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍- പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ കരൗലി ജില്ലയിലാണ് സംഭവം. 

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നു പോലീസ് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനും ആസിഡ് ആക്രമണത്തിനും ഇരയായതായാണ് പോലീസ് പറയുന്നത്.

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തതായും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അറിയിച്ചു.

Latest News