ഭോപ്പാല്‍- ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിച്ച ചീറ്റകളില്‍ ഒന്നു കൂടി ചത്തു. ഇതോടെ മൂന്നു ദിവസത്തില്‍ രണ്ടാമത്തെ ചീറ്റയാണ് ചാവുന്നത്.
സൂരജ് എന്ന ചീറ്റയാണ് ചത്തത്. പാല്‍പുര്‍ ഈസ്റ്റ് ഫോറസ്റ്റ് റേഞ്ചിനേട് ചേര്‍ന്ന് അവശനായി കിടക്കുന്ന നിലയിലാണ് സൂരജിനെ നിരീക്ഷക സംഘം കണ്ടെത്തിയത്. ചീറ്റയുടെ കഴുത്തിന് ചുറ്റും ഈച്ചകളുണ്ടായിരുന്നു.
നിരീക്ഷക സംഘത്തോടെ കണ്ടതോടെ ചീറ്റ പ്രദേശത്ത് നിന്ന് ഓടി മാറിയെങ്കിലും ഡോക്ടര്‍ വന്നെങ്കിലും ഒന്‍പത് മണിയോടെ ചീറ്റ അന്ത്യശ്വാസം വലിക്കുകയായിരുന്നു. മരണ കാരണം എന്താണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കണ്ടെത്താനാകൂ.
മാര്‍ച്ച് മുതല്‍ ഇതുവരെ ചത്ത ചീറ്റകളുടെ എണ്ണം എട്ടായി. മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് ചത്ത തേജസിന്റെ മരണ കാരണം ഇണ ചേരുന്നതിനിടെയുണ്ടായ പരിക്കാണെന്നാണ് കണ്ടെത്തിയത്.