VIDEO പ്രസംഗിക്കുമ്പോൾ മോഡിയുടെ മുഖം തിളങ്ങി; കാരണം വെളിപ്പെടുത്തി സ്ത്രീ,ട്രോളന്മാരുടെ പൊങ്കാല 

പാരീസ്-ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ കരച്ചിലടനക്കാനാവത്ത സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കരച്ചിലടക്കാനാവുന്നില്ലെന്നാണ് വികരാധീനയായി അവർ പറയുന്നു. 
 പ്രസംഗത്തിന്റെ ഏറ്റവും മികച്ച ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രധാനമന്ത്രിയുടെ മുഖം തിളങ്ങുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി. അതു കൊണ്ടുതന്നെ പ്രാധനമന്ത്രി ഹൃദയത്തിൽ നിന്നാണ് സംസാരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യൻ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ട വീഡിയോ പരിഹാസത്തിനും ട്രോളുകൾക്കും കാരണമായി.മികച്ച പ്രസം​ഗമാണെന്ന പറഞ്ഞ സ്ത്രീയോട് അതിലെ ഏതു ഭാ​ഗമാണ് ഇഷ്ടപ്പെട്ടതെന്ന ചോദ്യത്തിനാണ് മോഡിയുടെ മുഖം തിളങ്ങിയെന്ന് അവർ മറുപടി നൽകിയത്. 
പ്രസം​ഗമല്ല, മുഖം തിളങ്ങാൻ കാരണം മോഡിയുടെ മേക്കപ്പാണെന്നായിരുന്നു ആളുകളുടെ മറുപടി. 

 

Latest News