മക്കളെ ഉപദ്രവിച്ചെന്ന പരാതിയിൽ മാതാവും കാമുകനും അറസ്റ്റിൽ

പാലക്കാട് - പ്രായപൂർത്തിയാകാത്ത മക്കളെ മർദ്ദിച്ച മാതാവും കാമുകനും അറസ്റ്റിൽ. പെരുമ്പിലാവ് മുളക്കത്ത് ഹഫ്‌സ, കാമുകൻ മുഹമ്മദ് ഷബീർ എന്നിവരാണ് പിടിയിലായത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതി മക്കളുമായി ഷബീറിനൊപ്പം വാടക വീട്ടിൽ കഴിയവെയാണ് പിടിയിലായത്.
 പീഡനം സഹിക്കവയ്യാതെ വാടക വീട്ടിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ ഹഫ്‌സയുടെ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമുണ്ടായി. തുടർന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യുവതിയും കാമുകനും കുട്ടികളെ സ്‌കൂളിൽ പോകാൻ സമ്മതിച്ചിരുന്നില്ല. നിർബന്ധിച്ച് വീട്ടുജോലികൾ ചെയ്യിപ്പിച്ചതായും പറയുന്നു. ഇത് നിരസിച്ചതോടെ കുട്ടികളെ കട്ടിലിൽ കെട്ടിയിടുകയും മൊബൈൽ ചാർജർ ഉപയോഗിച്ച് മർദ്ദിച്ചതായും പറഞ്ഞു.
 

Latest News