അമ്മ ഗുരുതരാവസ്ഥയിൽ
തൃശൂർ - അമ്മയും മകളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മകൾ മരിച്ചു. അമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റു.
കൊടകര ആളൂർ അരിക്കാട്ട് ബാബുവിന്റെ മകൾ ഐശ്വര്യയാണ് (24) മരിച്ചത്. ഇന്നു രാവിലെ 8.30 ന് ആളൂർ പാലത്തിനു സമീപത്തായിരുന്നു അപകടം. മാളയിൽ നിന്നും തൃശൂരിലേയ്ക്ക് പോയിരുന്ന ബസാണ് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ ജീൻഷിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






