സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

അടൂര്‍- ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. 

ഓട്ടം കാത്തുകിടക്കുകയായിരുന്ന ആംബുലന്‍സുകളിലെ ഡ്രൈവര്‍മാരാണ് അടുത്തത് ആരൊക്കെയെന്ന തര്‍ക്കം സംഘര്‍ഷമായത്. അടിപിടിയില്‍ പരിക്കേറ്റ ഡ്രൈവര്‍ ശ്രീലേഷിന്റെ പരാതിയിലാണ് ചിരണിക്കല്‍ പള്ളിതാഴേതില്‍ ശ്യാം പ്രകാശ് (25), പിറവന്തൂര്‍ പുരുഷ മംഗലത്ത് രാഹുല്‍ (28), കൊടുമണ്‍ ഈറമുരുപ്പല്‍ സുനില്‍ ഭവനില്‍ സുബിന്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തത്. 

ഏഴാം തിയ്യതി രാത്രി പത്തരയ്ക്ക് അടൂര്‍ ജനറല്‍ ആശുപത്രിയ്ക്ക് മുന്നിലെ ആംബുലന്‍സ് സ്റ്റാന്റിലായിരുന്നു സംഘര്‍ഷം. അറസ്റ്റ് ചെയ്ത മൂവരേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പല തവണ ആംബലുന്‍സ് ഡ്രൈവര്‍മാര്‍ ഓട്ടം പോകുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമുണ്ടായതോടെ രാത്രി കാലങ്ങളില്‍ പരിശോധന ശക്തമാക്കാനും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.

Latest News