ഏക സിവിൽകോഡ്: സി.പി.എം സെമിനാറിൽ തനിക്ക് പങ്കെടുക്കാനാവില്ല, ലീഗിനെ വിളിച്ചതിൽ അതൃപ്തിയില്ലെന്നും പന്ന്യൻ രവീന്ദ്രൻ

കോഴിക്കോട് - ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സി.പി.എം കോഴിക്കോട്ട് നടത്തുന്ന ദേശീയ സെമിനാറിൽ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദേശിച്ചതെന്നും കൊട്ടാരക്കരയിലും കൊച്ചിയിലും തനിക്കു നേരത്തെ നിശ്ചയിച്ച മറ്റു പരിപാടികൾ ഉള്ളതിനാലാണ് പങ്കെടുക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 
 സി.പി.ഐ പ്രതിനിധിയായി ഇ.കെ വിജയൻ എം.എൽ.എ സെമിനാറിൽ പങ്കെടുക്കും. മുസ്‌ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിൽ അതൃപ്തിയുടെ വിഷയം ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
 

Latest News