തെരെട്ടമ്മല്‍ സ്വദേശി ഷാഹിദ് ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ - അരീക്കോട് തെരട്ടമ്മെല്‍ സ്വദേശി ഷാഹിദ് (34) ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ അസുഖത്തെ തുടര്‍ന്ന് മരണമടഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബാള്‍ കളിക്കാരനും ഖാലിദ് ബിന്‍ വലീദിലെ മക്കാനി ഹോട്ടല്‍ നടത്തിപ്പുകാരനുമായിരുന്നു. ഭാര്യ മര്‍സ്സീന മോളും ഏകമകന്‍ :ആറുമാസമായ ഇവാന്‍ ആദവും സന്ദര്‍ശക വിസയില്‍ ജിദ്ദയിലുണ്ട്.
പിതാവ് : പരേതനായ അബ്ദുരഹിമാന്‍ കാറങ്ങാടന്‍, മാതാവ് : ആയിഷ ചെങ്ങോടന്‍.
മയ്യത്ത് മറവ് ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെ  എം സി സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

 

 

Latest News