Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൈവെട്ട് കേസിലെ ഒന്നാം പ്രതി ഹിമാലയത്തില്‍നിന്ന് പോയതെവിടേക്ക്? രൂപം മാറിയെന്നും വിദേശത്തെന്നും ഉദ്യോഗസ്ഥര്‍

കൊച്ചി- മുഹമ്മദ് നബിയെ അവഹേളിക്കുംവിധം പരീക്ഷാ ചോദ്യമുണ്ടാക്കിയതായി കുറ്റപ്പെടുത്തി പ്രൊഫ. ടി.ജെ. ജാസഫിന്റെ കൈ വെട്ടിയ കസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (37) എവിടെയെന്നത് ഇപ്പോഴും ദുരൂഹം. ഇയാള്‍ വിദേശത്താണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
സംഭവംനടന്ന 2010 ജൂലൈ 4നു ആലുവയില്‍നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായില്ല.
കേസില്‍ കീഴടങ്ങിയ മുഖ്യസൂത്രധാരന്‍ എം.കെ. നാസറിനൊപ്പം സവാദിനെ നേപ്പാളില്‍ കണ്ടതായി എന്‍ഐഎക്കു വിവരം ലഭിച്ചിരുന്നത്രെ. പിന്നീട് സവാദ് അഫ്ഗാനിസ്ഥാനിലേക്കു കടന്നതായി ഉദ്യോഗസ്ഥര്‍ കരുതുന്നു. ഹിമാലയത്തിലായിരുന്ന എം.കെ.നാസര്‍ കീഴടങ്ങിയ ശേഷം തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ പ്രതിയെ നേരിട്ട് അറിയാവുന്ന നാട്ടുകാര്‍ക്കും ലോക്കല്‍ പോലീസിനും തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറിയിരുന്നു. ഹിമാലയത്തില് സവാദും ഒപ്പമുണ്ടായിരുന്നു, ഇതേ മാറ്റം സവാദിനും സംഭവിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ സഹായത്തോടെ എന്‍.ഐ.എ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു 10 ലക്ഷം രൂപയാണ് പാരിതോഷികം. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. സവാദിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭിക്കുന്നവര്‍ 0484 2349344, 9497715294 എന്നീ നമ്പറുകളില്‍ അറിയിക്കാനാണ് അന്വേഷണ സംഘം അഭ്യര്‍ഥിച്ചത്.

 

Latest News