Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ റാബിത്വ ഓഫീസ് തുടങ്ങണം- ഡോ.ഹുസൈൻ മടവൂർ

ന്യൂദൽഹി- ആഗോള മുസ്ലിം സംഘടനായ മക്കയിലെ മുസ്ലിം വേൾഡ് ലീഗിന് (റാബിത്വതുൽ ആലമിൽ ഇസ് ലാമി ) ഇന്ത്യയിൽ ഓഫീസ് ആരംഭിക്കണമെന്ന് ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ അതിഥിയായി ഇന്ത്യ സന്ദർശിക്കുന്ന റാബിത്വ ജനറൽ സെക്രട്ടരി ഡോ. ശൈഖ് മുഹമ്മദ് അബ്ദുൽ കരീം അൽ ഈസയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹുസൈൻ മടവൂർ ഇക്കാര്യം ആവശ്യപ്പെട്ടത്.
അമേരിക്ക,  ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങി നാൽപതോളം രാഷ്ട്രങ്ങളിൽ റാബിത്വക്ക് ഓഫീസുകളുണ്ട്.
ഐക്യരാഷ്ട്രസഭയിൽ അംഗീകാരമുള്ള റാബിത്വക്ക് നിരവധി ലോക വേദികളിൽ അംഗത്വമുണ്ട്. ഇന്ത്യയുമായുള്ള ലോക ഇസ്ലാമിക സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ ജനതയുടെ സാംസ്‌കാരികവും വൈജ്ഞാനികവുമായ സംഭാവനകൾ അറബ് സമൂഹത്തിന്ന് പരിചയപ്പെടുത്താനും ഓഫീസ് കൊണ്ട് സാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
 

Latest News