ട്രാവല്‍ പ്ലസ് ലെഷര്‍ പട്ടികയില്‍ മുംബൈ വിമാനത്താവളം നാലാമത്

മുംബൈ- വായനക്കാരുടെ പ്രിയപ്പെട്ട വിമാനത്താവളങ്ങളുടെ പട്ടികയില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജാസ് രാജ്യാന്തര വിമാനത്താവളത്തെ ചേര്‍ത്ത് 2023ലെ 'ട്രാവല്‍ പ്ലസ് ലെഷര്‍' പട്ടിക. നാലാം സ്ഥാനത്താണ് മുംബൈ വിമാനത്താവളം സ്ഥാനം പിടിച്ചത്. 

പട്ടികകയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ വിമാനത്താവളമാണ് മുംബൈ. സിംഗപ്പൂര്‍, ദുബായ്, ദോഹ എന്നീ വിമാനത്താവളങ്ങള്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. 

വിമാനത്താവളത്തിലേക്കുള്ള പ്രവേശനം, സുരക്ഷാ ക്രമീകരണങ്ങള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍, ഷോപ്പിങ്, ഡിസൈന്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തുന്നത്.

ലോകോത്തര ആതിഥ്യ മര്യാദയ്‌ക്കൊപ്പം യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം കൂടി നല്‍കാനുള്ള വിമാനത്താവളത്തിന്റെ പ്രതിബദ്ധതയെയാണ് ഈ അംഗീകാരം പ്രതിനിധാനം ചെയ്യുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Latest News