ജിദ്ദ- ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡന്റും ജിദ്ദയിലെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ജെ.കെ സുബൈറിന്റെ ഭാര്യ ആലുവ മുട്ടം അഴീക്കല്‍ വീട്ടില്‍ മൈമൂന സുബൈര്‍ (58) നാട്ടില്‍ നിര്യാതയായി. മക്കള്‍: സാജിര്‍ സുബൈര്‍, സുനൈന നൗഫിന്‍. മരുമക്കള്‍: ഫര്‍സാന സാജിര്‍, നൗഫിന്‍ നൗഷാദ്. ഖബറടക്കം മുട്ടം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടന്നു.