Sorry, you need to enable JavaScript to visit this website.

ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോയ പ്രതിയെ വെടിവെച്ചു കൊന്നു

ജയ്പുര്‍- ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഗുണ്ടാനേതാവ് വെടിയേറ്റു മരിച്ചു.  കുല്‍ദീപ് ജഘിനയെന്ന ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടത്. 

ജയിലില്‍ നിന്നു ഭരത്പുര്‍ കോടതിയിലേക്കാണ് കൊണ്ടുപോയിരുന്നത്. യാത്രക്കിടയിലാണ് കുല്‍ദീപിന് വെടിയേറ്റത്.  ജീപ്പില്‍ ഒപ്പമുണ്ടായിരുന്ന വിജയ്പാല്‍ എന്ന പ്രതിക്കും പരിക്കേറ്റു. രണ്ടുപേര്‍ക്കെതിരെയും അക്രമികള്‍ പതിനഞ്ചു റൗണ്ട് വെടിയാണുതിര്‍ത്തത്. വിജയ്പാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയ്പുര്‍- ആഗ്ര ദേശീയപാതയില്‍ അമോലി ടോള്‍ പ്ലാസയ്ക്കു സമീപത്തായിരുന്നു സംഭവം. പോലീസുകാരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് അക്രമികള്‍ കുല്‍ദീപിനെ വെടിവെച്ചതെന്നാണ് പറയുന്നത്. 

കഴിഞ്ഞ സെപ്തംബറില്‍ ബി. ജെ. പി. നേതാവ് കൃപാല്‍ ജഘിന വെടിയേറ്റു കൊല്ലപ്പെട്ട കേസിലാണ് കുല്‍ദീപ് ജഘിന അറസ്റ്റിലായത്.

Latest News