റിയാദ്- റിയാദിലെ കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകനും മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശിയുമായ കെ.വി ബാവ (56) നാട്ടില്‍ നിര്യാതനായി. റിയാദ് പൊന്നാനി മണ്ഡലം കെഎംസിസി ട്രഷററും ജീവകാരുണ്യപ്രവര്‍ത്തകനുമായ ബാവ പത്ത് മാസം മുമ്പ് ചികിത്സക്കായി നാട്ടില്‍ പോയതായിരുന്നു.
ബാപ്പു - മര്‍യം ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹര്‍ബാനു. മക്കള്‍: സബാന, ഫര്‍ഹാന, ബാസിം. റിയാദ് കെഎംസിസിയിലും പൊന്നാനി പ്രവാസി കൂട്ടായ്മയിലും അംഗമായ ഇദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആരെങ്കിലും മരിച്ചാല്‍ മൃതദേഹം ഖബറടക്കാനും നാട്ടിലെത്തിക്കാനും മുന്‍പന്തിയിലുണ്ടാവും. മൂന്നരപതിറ്റാണ്ട് റിയാദില്‍ പ്രവാസ ജീവിതം നയിച്ചു. കോവിഡ് കാലത്ത് ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെട്ടവര്‍ക്ക് ആശ്രയമായി പ്രവര്‍ത്തിച്ചു.
മൃതദേഹം സിയാറത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.