Sorry, you need to enable JavaScript to visit this website.

15-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസുകാരന്റെ പല്ല് അടിച്ച് പൊട്ടിച്ചു

തൊടുപുഴ - കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പോക്‌സോ കേസിലെ പ്രതി പോലീസുകാരനെ ക്രൂരമായി ആക്രമിച്ചതായി പരാതി. 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അഭിജിത്ത് എന്ന പ്രതിയാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. 
 ആക്രമണത്തിൽ പോലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തുടർന്ന് പോക്‌സോ കേസിലെ പ്രതിക്കെതിരെ പോലീസിനെ ആക്രമിച്ചതിനെതിരേയും കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് എതിരേയും കേസെടുത്തു. 
 മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ തൊടുപുഴയിലെ ഹോട്ടലിൽ കയറ്റിയപ്പോഴാണ് സംഭവം. ഭക്ഷണം കഴിക്കാനായി പോലീസ് പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി പൊലീസുകാരന്റെ മുഖത്തിടിച്ച് കുതറി രക്ഷപ്പെടാൻ ശ്രമിച്ചത്.
 

Latest News