വൈക്കത്ത് മധ്യവയ്‌സക്‌നെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം- വൈക്കത്ത് മധ്യവയ്‌സ്‌കനെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജിനെയാണ് ഇന്ന് രാവിലെ വെക്കം പെരുഞ്ചില്ല കള്ളു ഷാപ്പിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കുത്തേറ്റാണ് മരിച്ചതെന്നാണ് പോലീസിന്റെ സംശയം.  ഇയാളുടെ വയറ്റില്‍ മുറിവുണ്ട്. ഇന്ന് രാവിലെ ബിജു ജോര്‍ജ് കള്ള് ഷാപ്പിനകത്തേക്ക് കയറുന്നതിന്റെയും ഇറങ്ങി വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വൈക്കത്തെ മത്സ്യമാര്‍ക്കറ്റിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഒന്നര മാസം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News