Sorry, you need to enable JavaScript to visit this website.

കൈവെട്ട് കേസില്‍ രണ്ടാം ഘട്ട വിധി പറഞ്ഞത് സംഭവം നടന്ന് 13 വര്‍ഷത്തിന് ശേഷം, ആദ്യം ശിക്ഷിച്ചത് 11 പേരെ

കൊച്ചി - തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ രണ്ടാം ഘട്ടത്തില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തിയത്. സംഭവം നടന്ന് 13 വര്‍ഷത്തിന് ശേഷം. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.  ആദ്യഘട്ടത്തില്‍ 37 പ്രതികളെയാണ് വിചാരണ ചെയ്തത്. ഇതില്‍ 11 പേരെ ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ വിചാരണ നടത്തിയ പതിനൊന്ന് പ്രതികളില്‍ ആറുപേരെയാണ് ഇപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. അഞ്ച് പേരെ വെറുതെ വിട്ടു. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.  നാലം പ്രതി ഷെഫീഖ്, ആറാം പ്രതി അസീസ് ഓടക്കാലി, ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതി സുബൈര്‍, പത്താം പ്രതി മന്‍സൂര്‍ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് എന്‍ ഐ എ കോടതി വിട്ടയച്ചത്. രണ്ടാം ഘട്ട കേസില്‍ ഒന്നാം പ്രതിയായ അശമന്നൂര്‍ സവാദ് ഇപ്പോഴും ഒളിവിലാണ്.തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് 2010 ജൂലായ് 4 നാണ് ടി ജെ ജോസഫിന്റെ കൈവെട്ടിയത്. പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് എന്‍ ഐ എയും കണ്ടെത്തിയിരുന്നു. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികള്‍ക്കും സംഭവത്തിന് മുമ്പും ശേഷവും പ്രാദേശിക പിന്തുണകിട്ടിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. 

Latest News