കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു, മുന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട് - കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ മറിഞ്ഞ് വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മുന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക്  പരിക്കേറ്റു. സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോയെ ഇന്ന് രാവിലെ  മംഗലം ഡാം പരിസരത്ത് ആലമ്പള്ളത്ത് വെച്ച്് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കാട്ടുപന്നിയുടെ ഇടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞതിനെ തുടര്‍ന്നാണ്  വനിതാ ഡ്രൈവറായ വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Latest News