കോഴിക്കോട് സെമിനാറില്‍ സി.പി.ഐ പങ്കെടുക്കുമെന്ന് എം.വി ഗോവിന്ദന്‍

കോഴിക്കോട്- ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട്ട്  സംഘടിപ്പിക്കുന്ന സെമിനാറില്‍ സി.പി.ഐ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാമെന്ന് സി.പി.എം വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് അവര്‍ക്ക് നിലപാടില്ലാത്തതിനാലാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്. കോണ്‍ഗ്രസ് ജനസദസ്സ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവില്‍ കോഡിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താന്‍ അവരുടെ അഖിലേന്ത്യാ നേതൃത്വം തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം വേണമെന്നത് മുന്‍പേ വ്യക്തമാക്കിയ കാര്യമാണ്. സ്ത്രീ-പുരുഷ സമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യക്തിനിയമത്തിലുണ്ടാകേണ്ട മാറ്റം അനിവാര്യമാണെന്ന് ഭരണഘടന തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലേക്ക് പോകണം. എന്നാല്‍ അതിന് മുന്‍പ് നടക്കേണ്ട പ്രക്രിയകള്‍ ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News