കൈക്കൂലി കേസില്‍ റവന്യൂ ഉദ്യോഗസ്ഥരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു

ഇടുക്കി - തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ കേസില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ തെളിവുകളുടെ അഭാവത്തില്‍ വിജിലന്‍സ് കോടതി വെറുതെ വിട്ടു. 25000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതികളായിരുന്ന കുമളി കാര്‍ഡമമം സെറ്റില്‍മെന്റ് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാഫര്‍ ഖാന്‍, ഡെപ്യൂട്ടി കളക്ടര്‍ ഷാനവാസ് ഖാന്‍ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്. പാലാ സ്വദേശി സെബാസ്റ്റ്യനില്‍ നിന്നും പാട്ട ഭൂമി മക്കളുടെ പേരിലേക്ക് മാറ്റുന്നതിന് ഏക്കറിന് 10000 രൂപ വീതം കൈക്കൂലി വാങ്ങിയ കേസിലാണ് ഇരുവരും അറസ്റ്റിലായിരുന്നത്. കൈക്കൂലിയായി ആകെ നിശ്ചയിച്ച തുകയുടെ ആദ്യ ഗഡുവായ 25,000 രൂപ 2013 ഏപ്രില്‍ 30 കൈപ്പറ്റുമ്പോഴാണ് ഇരുവരും വിജിലന്‍സിന്റെ പിടിയിലാകുന്നത്.

 

Latest News