Sorry, you need to enable JavaScript to visit this website.

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം - മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ നാലാമത്തെയാളെയും മൃതദേഹം കണ്ടെടുത്തു. ഇതോടെ തെരച്ചില്‍ നിര്‍ത്തി. നാലുപേരെയാണ് വള്ളം മറിഞ്ഞ് കാണാതായിരുന്നത്. റോബിന്‍ എഡ്വിന്റെ (42) മൃതദേഹമാണ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയത്. അപകടത്തില്‍ പെട്ട് സുരേഷ് ഫെര്‍ണാണ്ടസ്(58) ബിജു ആന്‍ണി(47) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് മുന്‍പ് കണ്ടത്തിയിരുന്നു. കുഞ്ഞുമോന്‍ എന്നയാളെ ഇന്നലെ അബോധാനസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഇന്നലെ പുലര്‍ച്ചെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം ആഴക്കടലില്‍ മറിഞ്ഞാണ് നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്.

 

Latest News