കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

തൂശൂര്‍ - കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ അറസ്റ്റില്‍.  ഡോ. ഷെറിന്‍ ഐസക് ആണ് വിജിലന്‍സിന്റെ പിടിയിലായത്. അപകടത്തില്‍ പരുക്കേറ്റ പാലക്കാട് സ്വദേശിനിയായ യുവതിയുടെ ശസ്ത്രക്രിയയ്ക്കായാണ് പണം വാങ്ങിയത്. പരുക്കേറ്റ യുവതിയില്‍ നിന്നും 3000 രൂപയാണ് കൈക്കൂലിയായി ഡോക്ടര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് യുവതി വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം പണം കൈമാറുമ്പോഴാണ് ഡോക്ടര്‍ അറസ്റ്റിലായത്.

 

Latest News