Sorry, you need to enable JavaScript to visit this website.

വിവാദ യുട്യൂബർ തൊപ്പി വീണ്ടും അറസ്റ്റിൽ, കമ്പിവേലിക്കാരനെ ഫോണിൽ വിളിച്ച് അശ്ലീലം

കണ്ണൂർ - വിവാദ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദ് അറസ്റ്റിൽ.  ഇന്നു രാവിലെ മാങ്ങാട്ടെ വീടിന് സമീപം വെച്ചാണ് ശ്രീകണ്ഠപുരം സി.ഐ രാജേഷ് മാരാങ്കലത്ത് തൊപ്പിയെ പിടികൂടിയത്. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമ്മിച്ച് നൽകി ഉപജീവനം കഴിക്കുന്ന സജി സേവ്യറിനെ യുട്യൂബിലൂടെ അശ്ലീലരീതിയിൽ നിരന്തരം അവഹേളിച്ചുവെന്ന കേസിലാണ് അറസ്റ്റ്.
കമ്പിവേലി നിർമ്മിച്ച് സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ സജി സേവ്യർ തന്റെ ഫോൺ നമ്പർ സഹിതം കമ്പിവേലി
നിർമ്മിച്ച് നൽകുമെന്ന ബോർഡ് സ്ഥാപിക്കാറുണ്ട്. ഇത്തരത്തിൽ മാങ്ങാട് സ്ഥാപിച്ച ബോർഡിൽ നിന്ന് സജി സേവ്യറിന്റെ നമ്പർ ശേഖരിച്ച് മൊബൈൽ ഫോണിൽ വിളിച്ച് തനിക്ക് കമ്പിയാക്കിത്തരുമോയെന്ന് ചോദിക്കുകയും ഈ സംഭാഷണം പകർത്തി  യു ട്യൂബിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയാ
യിരുന്നു. ഇതിന് പിറകെ തൊപ്പിയുടെ അനുയായികളായ നിരവധി പേർ രാപ്പകൽ ഭേദമന്യേ സജി സേവ്യറിനെ വിളിച്ച് അശ്ലീലം പറയാൻ തുടങ്ങി. ഇതോടെ സജി സേവ്യറിന്റെ ജീവിത മാർഗം തന്നെ അവതാളത്തിലായി. ഇതേ തുടർന്ന് കഴിഞ്ഞ അഞ്ചാം തീയതി സജി സേവ്യർ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിൽ കേസെടു ത്താണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. 
       പോലീസ് ചോദ്യം ചെയ്യലിലും യാതൊരു കൂസലില്ലാതെയാണ് തൊപ്പി പെരുമാറിയത്. ഐ.ടി ആക്ടിനെക്കുറിച്ചോ അതിനുള്ള ശിക്ഷയെക്കുറിച്ചോ ഒന്നും തൊപ്പിക്ക് യാതൊരു ധാരണയുമില്ല. അമേരിക്കയിലെ ഒരു യൂട്യൂബർ ആളുകളെ ഹരം കൊള്ളിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് കണ്ട്  ആവേശം കൊണ്ടാണ് താനും അത്തരത്തിലുള്ള വീഡിയോകൾ ചെയ്യാൻ തുടങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഒരുതവണ അത്തരം വിഷയം യുട്യൂബിലൂടെ കൈകാര്യം ചെയ്തപ്പോൾ അതിന് വൻ ലൈക്കാണ് ലഭിച്ചത്. ഇതോടുകൂടി ആളുകളെ കൂടുതൽ പിരികയറ്റുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. ഇതിന് വൻതോതിൽ ലൈക്ക് കിട്ടിയതോടെ ആ പാതയിലൂടെ തന്നെ മുന്നോട്ടു പോവുകയായിരുന്നു. ഐ.ടി ആക്ട് എന്താണെന്നും അതിന് ലഭിക്കുന്ന ശിക്ഷ എന്താണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിക്കൊടുത്തതോടെയാണ് തൊപ്പിക്ക് ഇതിന്റെ ഗൗരവം ബോധ്യമായത്. നടപടികൾ പൂർത്തിയാക്കി തൊപ്പിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Latest News