Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയര്‍ ആംബുലന്‍സില്‍ റിയാദിൽ എത്തിച്ച എറണാകുളം സ്വദേശി മരിച്ചു

റിയാദ്- പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു.  പള്ളുരുത്തി സ്വദേശി ആഞ്ഞിലിയേട്ട് പറമ്പ് ഹൗസ് കാറുകയില്‍ വീട്ടില്‍ പി. പ്രശാന്ത് (43) ആണ് മരിച്ചത്. റിയാദില്‍നിന്ന് 650 കിലോമീറ്ററകലെ വാദി ദവാസിറില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ശനിയാഴ്ചയാണ് പക്ഷാഘാതം ബാധിച്ചത്. ഉടന്‍ ദവാസിര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ റിയാദിലെത്തിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി പത്ത് മണിയോട മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. ഏഴ് വര്‍ഷമായി വാദി ദവാസിറില്‍ ജോലി ചെയ്യുന്ന പ്രശാന്ത് ഒരു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി മടങ്ങിവന്നത്. പ്രകാശന്റെയും ജഗത പ്രകാശന്റെയും മകനാണ്. ഭാര്യ: സിമി പ്രശാന്ത്. മക്കള്‍: സിദ്ധാര്‍ഥ്, കാര്‍ത്തിക്, പ്രതീക്. മൃതദേഹം നാട്ടില്‍കൊണ്ടുപോകും.

 

Latest News