Sorry, you need to enable JavaScript to visit this website.

നാദാപുരത്ത് യുവതി ഭർതൃവീടിനു സമീപത്തെ കുളിമുറിയിൽ മരിച്ചനിലയിൽ

(നാദാപുരം) കോഴിക്കോട് - ഭർതൃവീടിന് സമീപത്തെ കുളിമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയുമായ അശ്വതി(25)യെയാണ് നാദാപുരം തൂണേരി കോടഞ്ചേരിയിലെ ഭർതൃവീടിനു സമീപത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. 
 അയൽവാസിയായ അധ്യാപകന്റെ വീട്ടുവളപ്പിലെ കുളിമുറി തുറന്നികിടക്കുന്നത് കണ്ട് അദ്ദേഹം ചെന്നുനോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. മകൻ: നൈനിക്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് നാദാപുരം പോലീസ് പറഞ്ഞു.

Latest News