ജിദ്ദ- മലപ്പുറം ജില്ലയിലെ കുളത്തൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. കുറുപ്പത്താൽ കാരാട്ട് പറമ്പിൽ പരിയാരത്ത് ബാവയുടെ മകൻ ഷമീർ ബാബു(41)വാണ് മരിച്ചത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു അന്ത്യം.
ജനാസയുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതൃത്വം നൽകുന്നുണ്ട്.