കൊല്ലം ചവറയില്‍ ബൈക്കും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

രാധാകൃഷ്ണന്‍, കിരണ്‍

കൊല്ലം - കൊല്ലം ചവറയില്‍ ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു.  ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചാണ് അപകടം. കരുനാഗപ്പള്ളി ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും എതിര്‍ദിശയില്‍ വരുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. .കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം താമസിക്കുന്ന കിരണ്‍ (48), ചവറ പുതുക്കാട് കൃഷ്ണനിലയത്തില്‍ രാധാകൃഷ്ണന്‍ (55) എന്നിവരാണ് മരിച്ചത്.  ബൈക്ക് ഓടിച്ചിരുന്ന കിരണ്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രാധാകൃഷ്ണന്‍ കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

 

Latest News