Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌കൂൾ ബസ്സിൽ കയറാൻ റോഡ് മുറിച്ചുകടക്കവെ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ - സ്‌കൂൾ ബസിൽ കയറാനായി റോഡ് മുറിച്ചുകടക്കവെ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുമ്മാനത്തെ ഷഹീർ-നൗഷീന ദമ്പതികളുടെ മകനും പാലോട്ടുപള്ളി വി.എം.എം സ്‌കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് റിദാനാ(12)ണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കുമ്മാനത്ത് വച്ചാണ് അപകടം. 
 സ്‌കൂളിനെയും നാടിനെയും ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ് അപകടമരണം. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു. മട്ടന്നൂരിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടമുണ്ടാക്കിയത്.


 

Latest News