വലിയ ഗ്ലാസ് പാളികള്‍ കൂട്ടത്തോടെ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

കൊച്ചി - വലിയ ഗ്ലാസ് പാളികള്‍ കൂട്ടത്തോടെ ദേഹത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. എടയാറില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അസം സ്വദേശി ധന്‍ കുമാറാണ് മരിച്ചത്. എടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയിലാണ് അപകമുണ്ടായത്. യന്ത്രത്തില്‍ നിന്ന് ട്രോളി സ്റ്റാഡിലേക്ക് ഇറക്കി വച്ചിരുന്ന ഗ്ലാസ് പാളികളാണ് ധന്‍ കുമാറിന്റെ ദേഹത്തേക്ക് മറിഞ്ഞ് വീണത്. ഗ്ലാസില്‍ സ്റ്റിക്കറൊട്ടിക്കുന്നതിനിടെയാണ്  ഗ്ലാസ് പാളികള്‍ മറിഞ്ഞത്. കൂടെ വേറേയും തൊളിലാളികള്‍ ജോലിക്കുണ്ടായിരുന്നെങ്കിലും അപകട സമയത്ത് ധന്‍കുമാര്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. 

 

Latest News