ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഫലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏറെ മുന്നില്‍, തകര്‍ന്ന് ബി ജെ പി

കൊല്‍ക്കത്ത - പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ഫല സൂചനകളില്‍ മറ്റ് പാര്‍ട്ടികളെ ഏറെ പിന്നിലാക്കി തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. പതിനായിരത്തിനടുത്ത് വാര്‍ഡുകള്‍ തൃണമൂല്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബി ജെ പിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും തൃണമൂലിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല. ലോകസഭാ തെരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കേ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്.  തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. ടിഎംസി, ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനുമാണ് കൊല്ലപ്പെട്ടത്. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

 

Latest News