സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും  മലയാളത്തില്‍ തന്നെ വേണം- ചീഫ് സെക്രട്ടറി

തിരുവനന്തപുരം- ഉത്തരവുകള്‍ മലയാളത്തില്ലാക്കുന്നതില്‍ നിര്‍ദ്ദേശം കര്‍ശനമാക്കി ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തില്‍ തന്നെ വേണമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. എല്ലാ വകുപ്പ് സെക്രട്ടറിമാരും ഇക്കാര്യം ഉറപ്പാക്കണം. മന്ത്രിസഭായോഗം തീരുമാനിച്ചിട്ടും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍.

Latest News