മെഡിക്കല്‍ വിദ്യാര്‍ഥി വൃഷണം മുറിച്ച് ജീവനൊടുക്കിയ നിലയില്‍

ഹൈദരാബാദ്- മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വൃഷണം മുറിച്ച്  ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദീക്ഷിത് റെഡ്ഡി (20) ആണ് മരിച്ചത്. വൃഷണം മുറിച്ച് രക്തം വാര്‍ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗാന്ധി ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ദീക്ഷിത് അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
വിഷാദ രോഗിയായ വിദ്യാര്‍ഥി ചികിത്സ തേടിയിരുന്നുവെന്ന് സഹ പാഠികള്‍ പറഞ്ഞു. നാല് വര്‍ഷം മുന്‍പ് ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നു രക്ഷപ്പെടുത്തിയതിനുശേഷമാണ് തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചത്.   ഈയടുത്ത് ദീക്ഷിത് ചികിത്സ മുടക്കിയിരുന്നുവെന്നും പിന്നാലെയാണ് ജീവനൊടുക്കിയിരിക്കുന്നതെന്നും സഹപാഠികള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News