സംസ്ഥാനത്ത് പനി ബാധിതര്‍ കൂടുന്നു, ഇന്ന് ചികിത്സ തേടിയവരുടെ എണ്ണം 13,248, നാല് മരണം

ഫയല്‍ ചിത്രം

തിരുവനന്തപുരം - മഴ രണ്ടു ദിവസമായി മാറി നിന്നിട്ടും സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഒരാള്‍ എലിപ്പനി ബാധിച്ചും മറ്റൊരാള്‍ ഡെങ്കിപ്പനി ബാധിച്ചുമാണ് മരിച്ചത്.  സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്ന് പനിക്ക് ചികിത്സ തേടിയത്. 10 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest News