പോലീസിനെ ആക്രമിച്ച പ്രതികള്‍ റിമാന്റില്‍

കൊച്ചി- പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ റിമാന്റ് ചെയ്തു. ഒളനാട് ആശാരിപ്പറമ്പില്‍ അബില്‍ സുരേഷ് (24), മലപ്പുറം കടമ്പിക്കല്‍ എടപ്പറമ്പ് പുലിയോടത്ത് വീട്ടില്‍ അനസ് (27), പുലിയോടത്ത് വീട്ടില്‍ അമീന്‍ (22) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 

കടമക്കുടി വാക് വേ പരിസരത്ത് പരസ്യമായി മദ്യപിച്ച് തല്ലു കൂടുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് എത്തിയത്. പോലീസിനെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Latest News