താനെ- മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ക്ലിനിക്കില്‍ വെച്ച് ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള സ്വന്തം ക്ലിനിക്കില്‍ വെച്ചാണ് ഡോക്ടര്‍ 23 കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ബദ്‌ലാപൂര്‍ വെസ്റ്റ് ഏരിയയിലെ ഡോക്ടറുടെ ക്ലിനിക്കിലാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡോക്ടറുടെ ക്ലിനിക്കിന് സമീപമുള്ള കടയില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ വശീകരിച്ച് ക്ലിനിക്കിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അംബര്‍നാഥ് സോണ്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് വരഡെ പറഞ്ഞു.
യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് പ്രഎത്തിയപ്പോള്‍ ഡോക്ടറുടെ ക്ലിനിക്കിന് പുറത്ത് യുവതിയുടെ ചെരിപ്പ് കണ്ടെത്തുകയായിരുന്നു. ക്ലിനിക്കില്‍ കയറിയ ബന്ധുക്കള്‍ ഡോക്ടറെ പിടികൂടി പോലീസില്‍ അറിയിക്കുകയായിരുന്നു.
യുവതിയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പട്ടികജാതിപട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)