ന്യൂദല്‍ഹി- ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുഛേദം 370 എടുത്തുകളഞ്ഞ തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിഷയം സുപ്രീംകോടതി ഭരണഘടന ബഞ്ച് നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീര്‍ അഭൂതപൂര്‍വമായ സ്ഥിരതയ്ക്കും പുരോഗതിക്കും സാക്ഷ്യം വഹിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സുരക്ഷ സേനക്കും മറ്റും നേരെയുള്ള കല്ലേറ് പഴയ കഥയായി മാറിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മേഖലയിലെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌കൂളുകളും കോളജുകളും മറ്റ് പൊതു സ്ഥാപനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. നേരത്തെയുള്ള പണിമുടക്കുകളും കല്ലേറും ബന്ദും ഇപ്പോള്‍ പഴയ കാര്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കല്ലേറുണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്ന കേന്ദ്ര നിയമങ്ങള്‍ എന്നിവ ഇപ്പോള്‍ ജമ്മു കശ്മീരിനും ബാധകമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഭരണഘടന അനുഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദ ശൃംഖല ഇല്ലാതാക്കാനായി. ത്രിതല പഞ്ചായത്ത് രാജ് സംവിധാനം കാര്യക്ഷമാക്കാന്‍ കഴിഞ്ഞു. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതിന് ശേഷം കശ്മീരി, ഡോഗ്രി, ഉറുദു, ഹിന്ദി തുടങ്ങിയ പ്രാദേശിക ഭാഷകളും ഔദ്യോഗിക ഭാഷകളായി ചേര്‍ത്തുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിട്ട 20 ലധികം ഹര്‍ജികള്‍ക്കുള്ള മറുപടിയായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.