കായംകുളത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ - കായംകുളത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തില്‍ അഫ്‌സല്‍ (15) ആണ് മരണപ്പെട്ടത്.  കായംകുളം മുഹിയദ്ധീന്‍ ജുമാമസ്ജിദിന് സമീപമുള്ള കുളത്തില്‍ കൂട്ടുകാരുമൊത്ത് ഇന്ന് വൈകുന്നേരം കുളിക്കുന്നതിനിടയില്‍ അഫ്‌സല്‍ മുങ്ങി പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കായംകുളത്ത് നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി കരക്കെത്തിച്ച അഫ്‌സലിനെ  കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

Latest News