കാസര്‍കോട്-അജ്ഞാത വിഷ ജീവിയുടെ കടിയേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മിയാപദവ് ചികുര്‍പാദയിലെ നാരായണ മൂല്യയുടെ ഭാര്യ ശോഭ (43) ആണ് മരിച്ചത്. 12 ദിവസം മുമ്പ് മടന്തൂരില്‍ കൂലിപ്പണി ചെയ്യുന്നതിടെയാണ് അജ്ഞാത ജീവിയുടെ കടിയേറ്റത്. ഉടനെ ഉപ്പളയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏഴ് ദിവസം ചികിത്സ നടത്തിയെങ്കിലും നില ഗുരുതരമായി തുടര്‍ന്നതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. ഉപ്പള സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ട് മക്കളുണ്ട്.