ഇതൊരു മുന്നറിയിപ്പാണ്; സൗദിയില്‍ കാറിന് തീയിട്ട ദൃശ്യം പ്രചരിപ്പിച്ചയാളും അറസ്റ്റില്‍

റിയാദ് - സൗദി ദവാസിറില്‍ വാദി ദവാസിറില്‍ കാര്‍ അഗ്നിക്കിരയാക്കിയ കേസിലെ പ്രതിയായ സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി കാര്‍ അഗ്നിക്കിരയാക്കിയത്.
പ്രതി കാര്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൈബര്‍ ക്രൈം നിയമം ലംഘിച്ച് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാദി ദവാസിര്‍ പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News