VIDEO ബിരിയാണിയുടെ കോലം;എയര്‍ഇന്ത്യ എക്സ്പ്രസിലെ ദുരനുഭവം പങ്കുവെച്ച് അശ്‌റഫ് താമരശ്ശേരി

കോഴിക്കോട്- സൗജന്യ സ്‌നാക്‌സ് നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 15 ദിര്‍ഹംസ് കൊടുത്ത് വാങ്ങിയ ബിരിയാണിയെ കുറിച്ചുള്ള ദുരനുഭവം പങ്കുവെച്ച് യു.എ.ഇയിലെ സന്നദ്ധ സേവകനായ അശ്‌റഫ് താമരശ്ശേരി.
സൗജന്യ സ്‌നാക്‌സ് ഒഴിവാക്കിയെങ്കിലും കുറഞ്ഞ വിലക്ക് മികച്ച ഭക്ഷണം നല്‍കുമെന്ന പരസ്യങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടരുന്നുണ്ട്.
അശ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് ഇങ്ങനെ:
കഴിഞ്ഞ ദിവസം ഷാര്‍ജ  കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തു. സൗജന്യമായി നല്‍കി വന്നിരുന്ന സ്‌നാക്‌സ് ഇപ്പോള്‍ നിര്‍ത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക് നല്‍കിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു. എന്നാല്‍ ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓര്‍ഡര്‍ നല്‍കി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിര്‍ഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാല്‍ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്.
സഹോദരങ്ങളേ ...
കണ്ട് നോക്കി നിങ്ങള്‍ പറയൂ ..
ഇത് ന്യായമോ ...?
അന്യായമോ ...?

 

Latest News