കണ്ണൂര്‍- സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വൈകി. വൈകിട്ട് മൂന്നരയ്ക്ക് കണ്ണൂരിലെത്തിയ ട്രെയിന്‍ തുടര്‍യാത്ര സാധ്യമാകാതെ ഒന്നര മണിക്കൂറോളമാണ് നിര്‍ത്തിയിട്ടത്.
അഞ്ചുമണിയോടെ യാത്ര പുന:രാരംഭിച്ചെങ്കിലും 500 മീറ്ററോളം മുന്നോട്ടു പോയതിനു ശേഷം ട്രെയിന്‍ വീണ്ടും നിര്‍ത്തിയിടുകയായിരുന്നു. ട്രെയിനില്‍ നിന്നിറങ്ങാനാവാതെ വലഞ്ഞ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തി. എസി ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു.