കോഴിക്കോട് - അവസരങ്ങളുടെ നാടായ ദുബായിലെ പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്സൂസിൽനിന്ന് ഇതിനകം സമ്മാനം ലഭിച്ചത് ഒരു ലക്ഷത്തോളം ഇന്ത്യക്കാർക്ക്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മാത്രം 310 കോടി രൂപയുടെ സമ്മാനത്തുകയാണ് ഇന്ത്യക്കാർ നാട്ടിലെത്തിച്ചത്. 2 കോടി മുതൽ 44 കോടി രൂപ വരെയുള്ള മികച്ച സമ്മാനങ്ങൾ നേടിയ 17 ഇന്ത്യക്കാരുണ്ട്. ഇതു കൂടാതെ അതിൽ കുറഞ്ഞ തുകയുടെ സമ്മാനം നേടിയവരുമുണ്ട്.
102 ാമത് നറുക്കെടുപ്പിൽ 44 കോടി നേടിയ മെക്കാനിക്കൽ എൻജിനീയർ ദലിപ്, 57 ാമത്തെ നറുക്കെടുപ്പിൽ തന്റെ ആദ്യ ശ്രമത്തിൽ തന്നെ 22 കോടി നേടിയ തിനകർ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഈ വിജയികൾ. പ്രവാസത്തിൽനിന്ന് വിടപറഞ്ഞ് നാട്ടിൽ ഒരു അത്യാധുനിക വീട്ടിൽ താമസിക്കുക എന്നതായിരുന്നു ഹിമാചൽ പ്രദേശുകാരനായ ദലിപിന്റെ ഏറ്റവും വലിയ ആഗ്രഹം. മഹ്സൂസിലൂടെ തന്റെയും കുടുംബാംഗങ്ങളുടെയും ഈ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മഹ്സൂസിലൂടെ വിജയിക്കുന്നതുവരെ ഞാൻ കണ്ട ഏറ്റവും വലിയ തുക ഇരുപതിനായിരം രൂപ ആയിരുന്നെന്ന് തമിഴ്നാട്ടുകാരനായ തിനകർ പറയുന്നു. മഹ്സൂസിന്റെ 21 ാമത് കോടീശ്വരനാണ് ഇദ്ദേഹം. നിർധനരായ കുറച്ച് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത തിനകർ തന്റെ ഗ്രാമത്തിലെ സ്‌കൂൾ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കൂടി തനിക്കു കിട്ടിയ തുക ചെലവഴിച്ചു.